Thursday, September 10, 2009

പച്ചത്തക്കാളി ചെമ്മീന്‍ തോരന്‍

പച്ചത്തക്കാളി ചെമ്മീന്‍ തോരന്‍

ചേരുവകള്‍

  1. ചെമ്മീന്‍ -1 കപ്പ്
  2. സവാള ചെറുതായി അരിഞ്ഞത് -മുക്കാല്‍ കപ്പ്
  3. പച്ചത്തക്കാളി അരിഞ്ഞത് -ഒന്നര കപ്പ്
  4. തേങ്ങ തിരുമ്മിയത്‌ -1/2 കപ്പ്
  5. പെരുംജീരകം -1 നുള്ള്
  6. ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂണ്‍
  7. പച്ചമുളക് -5
  8. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  9. എണ്ണ -1 ടേബിള്‍ സ്പൂണ്‍
  10. കടുക് -1 ടീസ്പൂണ്‍
  11. വറ്റല്‍മുളക് -3
  12. ഉപ്പ് -പാകത്തിന്
  13. കറിവേപ്പില -4 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ ,സവാള,ഇഞ്ചി,തക്കാളി എന്നിവ പാകത്തിന് ഉപ്പും ചേര്‍ത്ത് അടുപ്പത്തുവെച്ചു വേവിക്കുക. തേങ്ങ,
ജീരകം,മഞ്ഞള്‍,പച്ചമുളക് എന്നിവ ചതച്ച് ചേര്‍ക്കണം.വെന്തശേഷം ഉലര്‍ത്തിയെടുക്കണം.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയശേഷം മൂന്നായി മുറിച്ച വറ്റല്‍ മുളകും കറിവേപ്പില യുമിട്ട് മൂക്കുമ്പോള്‍ തോരന്‍ കുടഞ്ഞിട്ട്‌ തോര്‍ത്തിയെടുക്കണം.

No comments:

Post a Comment