Thursday, September 10, 2009

നെത്തോലി പീരവറ്റിച്ചത്

നെത്തോലി പീരവറ്റിച്ചത്

ചേരുവകള്‍

നെത്തോലിമീന്‍ -1 കിലോ
തേങ്ങ -1
ഇഞ്ചി -1 കഷണം
ചുവന്നുള്ളി -5
പച്ചമുളക് -8
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
കുടംപുളി -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

നെത്തോലിമീന്‍ വൃത്തിയാക്കി കഴുകിയെടുക്കുക.തേങ്ങ,ഇഞ്ചി,പച്ചമുളക്,ചുവന്നുള്ളി,കറിവേപ്പില എന്നിവ
ചതച്ചെടുക്കുക.മീനില്‍ ചതച്ച ചേരുവകളും പാകത്തിനുപ്പും കുടംപുളിയും പാകത്തിന് വെള്ളവും ചേര്‍ത്ത്
വേവിക്കുക. വെള്ളം വറ്റുമ്പോള്‍ അല്പം പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങുക.

No comments:

Post a Comment