ചെമ്മീന്‍ വറുത്തരച്ച കറി
ചേരുവകള്‍
1.ചെമ്മീന്‍ -250 ഗ്രാം
2.ചുവന്നുള്ളി -20
3.തേങ്ങ -2 കപ്പ്
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി -1 നുള്ള്
4.പുളി -ആവശ്യത്തിന്
5.ഉപ്പ് -പാകത്തിന്
6.കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി വെയ്ക്കുക.ചുവന്നുള്ളി നീളത്തിലരിജ്ഞു വെയ്ക്കുക.അല്പം എണ്ണ ഒഴിച്ച് തേങ്ങ
വറക്കുക ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപൊടി എന്നിവയിട്ടിളക്കി വാങ്ങുക.
പുളിവെള്ളത്തില്‍ അരച്ച ചേരുവകള്‍ കലക്കിയെടുത്ത് ചെമ്മീനും ചുവന്നുള്ളിയും ഉപ്പും കറിവേപ്പിലയും
ചേര്‍ത്തിളക്കി തിളപ്പിക്കുക.നന്നായി തിളച്ച് കുറുകുമ്പോള്‍ വാങ്ങി വെച്ച് ഉപയോഗിക്കാം.
No comments:
Post a Comment