Thursday, September 10, 2009

മീന്‍ പൊരിച്ചത്

മീന്‍ പൊരിച്ചത്

ചേരുവകള്‍

1.മീന്‍ -500 ഗ്രാം
2.കുരുമുളകുപൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
3.ഉപ്പ് -പാകത്തിന്
4.എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കിയെടുത്ത് വലിയ കഷണങ്ങള്‍ ആക്കുക.കഷണങ്ങള്‍ വരഞ്ഞു വെയ്ക്കുക. മഞ്ഞള്‍ പൊടി ,
കുരുമുളകുപൊടി,മുളകുപൊടി,ഉപ്പ് ഇവ യോജിപ്പിച്ച് കഷണങളില്‍ പുരട്ടി കുറച്ചുനേരം വെയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തിളയ്ക്കുമ്പോള്‍ മീന്‍ കഷണങളിട്ടു പൊരിച്ചെടുക്കുക.

No comments:

Post a Comment