Saturday, September 12, 2009

ആട്ടിറച്ചി ഉലര്‍ത്തിയത്

ആട്ടിറച്ചി ഉലര്‍ത്തിയത്

ചേരുവകള്‍

1. ആട്ടിറച്ചി -അര കിലോ
2.കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി - 6 അല്ലി
ഗ്രാമ്പു -2
കറുവപ്പട്ട -1 കഷണം
പെരുംജീരകം -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
3. ഉരുളകിഴങ്ങ് -2
4. വിനാഗിരി -1 ടീസ്പൂണ്‍
5. ഇഞ്ചി -അര ടീസ്പൂണ്‍
6. തിളച്ച വെള്ളം -2 കപ്പ്
7. എണ്ണ -1 ടീസ്പൂണ്‍
8. വെളുത്തുള്ളി അരിഞ്ഞത്- 1 ടീസ്പൂണ്‍
9. ഉപ്പ് -പാകത്തിന്
10. ചുവന്നുള്ളി അരിഞ്ഞത് -3 ടീസ്പൂണ്‍
11. കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

ഇറച്ചി ഇടത്തരം കഷണങ്ങള്‍ ആക്കുക. രണ്ടാമത്തെ ചേരുവകള്‍ അരച്ചതും ഇഞ്ചി അരിഞ്ഞതും വിനാഗിരിയും ഇറച്ചി കഷണങളില്‍ പുരട്ടി വെയ്ക്കുക.ഒരു മണിക്കൂറിനുശേഷം വെള്ളം ഒഴിച്ച് ഇറച്ചി വേവിക്കുക.ഇറച്ചി വെന്തു മൃദുവാകുമ്പോള്‍ ഉരുളകിഴങ്ങ് കഷണങ്ങള്‍ ആക്കിയതും വെളുത്തുള്ളിയും
ചേര്‍ക്കുക.കിഴങ്ങ് വെന്ത് ചാറു കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ അരിഞ്ഞു വെച്ച ചുവന്നുള്ളിയിട്ടു മൂപ്പിക്കുക.കറിവേപ്പിലയും ചേര്‍ത്ത്
ബ്രൌണ്‍നിറമാകുമ്പോള്‍ ഇറച്ചി കഷണങ്ങള്‍ അതിലിട്ട് വരട്ടിയെടുക്കുക.

No comments:

Post a Comment