Saturday, September 12, 2009

കോഴിയിറച്ചി കുറുമ

കോഴിയിറച്ചി കുറുമ

ചേരുവകള്‍

  1. കോഴിയിറച്ചി - അര കിലോ
  2. പച്ചമുളക് -5 എണ്ണം
  3. തൈര് -അര കപ്പ്
  4. ഇഞ്ചി -1 കഷണം
  5. വെളുത്തുള്ളി -3 അല്ലി
  6. മല്ലിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
  8. തേങ്ങ -അര കപ്പ്
  9. സവാള -1 കപ്പ്
  10. മസാലപ്പൊടി -ഒന്നര ടീസ്പൂണ്‍
  11. മല്ലിയില -പാകത്തിന്
  12. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഇറച്ചി ചെറിയ കഷണങളായി മുറിച്ചു നല്ലവണ്ണം കഴുകി ഒരു പാത്രത്തിലിട്ട് വെയ്ക്കുക.കഷണങളില്‍ തൈര്
ഒഴിച്ച് ഇളക്കി വെയ്ക്കണം.തേങ്ങ മയത്തില്‍ അരച്ചെടുക്കണം.ഇഞ്ചി,മല്ലിപ്പൊടി,പച്ചമുളക്,മഞ്ഞള്‍പ്പൊടി,
വെളുത്തുള്ളി എന്നിവയും അരയ്ക്കണം.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ അര ടീസ്പൂണ്‍ കടുകിട്ട് പൊട്ടിച്ചശേഷം സവാള വഴറ്റുക.അരപ്പും
ചേര്‍ത്ത് വഴറ്റി ഇറച്ചി കഷണങളും ഇട്ട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂടി വെച്ചു വേവിക്കുക.
ഇറച്ചി വെന്ത് കുറുകുമ്പോള്‍ അരച്ച തേങ്ങയും മല്ലിയിലയും ഇട്ട് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങി വെയ്ക്കുക.

No comments:

Post a Comment