Saturday, September 5, 2009

മുരിങ്ങപ്പുവ് തോരന്‍

മുരിങ്ങപ്പുവ് തോരന്‍

ചേരുവകള്‍

  1. മുരിങ്ങ പ്പുവ് -3 കപ്പ്
  2. തേങ്ങ ചിരകിയത് -1 കപ്പ്
  3. പച്ചമുളക് -5
  4. ചുവന്നുള്ളി -3
  5. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  6. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. ഉഴുന്നുപരിപ്പ് -അര ടീസ്പൂണ്‍
  9. കടലപ്പരിപ്പ് -അര ടീസ്പൂണ്‍
  10. കറിവേപ്പില -1 കതിര്‍പ്പ്
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ കടുക്,ഉഴുന്നുപ്പരിപ്പ്,കടലപ്പരിപ്പ്,കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. അതില്‍ കഴുകി
വൃത്തിയാക്കിയ മുരിങ്ങപ്പുവ് ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് തേങ്ങ തിരുമ്മിയതും ചതച്ചെടുത്ത പച്ചമുളകും
ചുവന്നുള്ളിയും മഞ്ഞള്‍പൊടി ചേര്‍ത്ത് ഇടുക.ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക.
തണുത്തതിനുശേഷം ഉപയോഗിക്കാം.

No comments:

Post a Comment