Saturday, September 5, 2009

മുരിങ്ങയ്ക്ക പരിപ്പ് തോരന്‍

മുരിങ്ങയ്ക്ക പരിപ്പ് തോരന്‍

ചേരുവകള്‍

  1. മുരിങ്ങയ്ക്ക -4 എണ്ണം
  2. തുവരപ്പരിപ്പ് -50 ഗ്രാം
  3. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  4. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
  5. കടുക് -1 ടീസ്പൂണ്‍
  6. വെളുത്തുള്ളി - 2 അല്ലി
  7. ചുവന്നുള്ളി -5
  8. വറ്റല്‍മുളക് - 2 ടീസ്പൂണ്‍
  9. തേങ്ങ ചിരകിയത്-അര കപ്പ്
  10. ജീരകം -1 നുള്ള്
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

കുറച്ചു വെള്ളത്തില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് പരിപ്പ് വേവിക്കുക.വെന്തുടയരുത് .ഇതിലേയ്ക്ക്
നീളം കുറച്ചരിഞ്ഞ മുരിങ്ങയ്ക്ക കഷണങ്ങളും ചേര്‍ത്ത് വേവിയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും
വെളുത്തുള്ളി ചതച്ചതും ചുവന്നുള്ളി അരിഞ്ഞതും വറ്റല്‍മുളക് ചതച്ചതും തേങ്ങ ചിരകിയതും ജീരകവും ഇട്ട്
വഴറ്റുക. ഇതിലേയ്ക്ക് വേവിച്ച് വെച്ചിരിയ്ക്കുന്ന കഷണങ്ങളും പരിപ്പും ചേര്‍ത്തിളക്കുക.തണുത്തതിനുശേഷം
വിളമ്പാം.

No comments:

Post a Comment