Friday, September 11, 2009

ഫിഷ്‌ മോളി

ഫിഷ്‌ മോളി

ചേരുവകള്‍

1.കരിമീന്‍ - അര കിലോ
2.തേങ്ങ - 1
3.കശുവണ്ടി അരച്ചത് - 2 ടേബിള്‍സ്പൂണ്‍
4. കുരുമുളക് -1 ടീസ്പൂണ്‍
വെളുത്തുള്ളി - 4 അല്ലി
പെരുംജീരകം -1 ടീസ്പൂണ്‍
കോഴിമുട്ട പതച്ചത് -1
കോണ്‍ഫ്ലവര്‍ -2 ടേബിള്‍സ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
5. അണ്ടിപ്പരിപ്പ്‌ -10 ഗ്രാം
കിസ്മിസ് -20 ഗ്രാം
ഏലയ്ക്ക -2
കറുവപ്പട്ട -2 കഷണം
കുരുമുളക് -1 ടേബിള്‍സ്പൂണ്‍
6.സവാള -2
7.എണ്ണ -2 ടേബിള്‍സ്പൂണ്‍
8.ചുവന്നുള്ളി -10
ഇഞ്ചി -1 കഷണം
പച്ചമുളക് -6

പാകം ചെയ്യുന്ന വിധം

മുട്ട അടിച്ചതില്‍ നാലാമത്തെ ചേരുവകള്‍ അരച്ചത് ചേര്‍ത്ത് കുഴച്ച് വൃത്തിയാക്കിയ മീനില്‍ പുരട്ടി 15 മിനിട്ട്
വെയ്ക്കുക.തേങ്ങ പിഴിഞ്ഞ് പാലെടുക്കുക.ഒന്നാം പാലില്‍ കശുവണ്ടി അരച്ചത് ചേര്‍ത്തു വെയ്ക്കുക.എണ്ണ
ചൂടാകുമ്പോള്‍ അഞ്ചാമത്തെ ചേരുവകള്‍ വറുത്തു കോരുക.ബാക്കി എണ്ണയില്‍ എട്ടാമത്തെ ചേരുവകള്‍ അരിഞ്ഞു വഴറ്റുക.അരിഞ്ഞു വെച്ച സവാളയും വഴറ്റണം.ഇതില്‍ തേങ്ങയുടെ രണ്ടാം പാലും ഉപ്പും ചേര്‍ത്ത
ശേഷം മീന്‍ കഷണങ്ങള്‍ ഇടുക.തിളച്ചു വരുമ്പോള്‍ കശുവണ്ടി ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ത്ത് കുറുകുമ്പോള്‍
വാങ്ങിവെച്ച് വറുത്ത അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കുക.

No comments:

Post a Comment