Friday, September 11, 2009

ഉണക്കചെമ്മീന്‍ കറി

ഉണക്കചെമ്മീന്‍ കറി

ചേരുവകള്‍

1.ഉണക്കചെമ്മീന്‍ -250 ഗ്രാം
2.പച്ചമാങ്ങ -1
3. തേങ്ങ -അര മുറി
പച്ചമുളക് -3
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി -4 ചുള
4. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉണക്കചെമ്മീന്‍ കഴുകി വൃത്തിയാക്കി വെയ്ക്കുക.മാങ്ങ ചെറുതായി അരിയുക.മൂന്നാമത്തെ ചേരുവകള്‍
അരച്ചെടുത്ത് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് കലക്കിയെടുക്കുക.ഇതില്‍ ചെമ്മീനും മാങ്ങാ കഷണങളും
ചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളച്ചശേഷം വാങ്ങി വെയ്ക്കുക.

No comments:

Post a Comment