കോഴിയിറച്ചിക്കറി
ചേരുവകള്‍
1.കോഴിയിറച്ചി -1 കിലോ
2.മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്സ്പൂണ്‍
മല്ലിപ്പൊടി -2 ടേബിള്‍സ്പൂണ്‍
മസാലപ്പൊടി -1 ടേബിള്‍സ്പൂണ്‍
3.ഇഞ്ചി -1 കഷണം
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക് -5
ചുവന്നുള്ളി -100 ഗ്രാം
സവാള -2
കറിവേപ്പില -4 കതിര്‍പ്പ്
4. എണ്ണ -കാല് കപ്പ്
5. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴിയിറച്ചി കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക.ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണ ചൂടാകുമ്പോള്‍
കടുക് പൊട്ടിക്കുക.ഇതില്‍ അരിഞ്ഞവെച്ച മൂന്നാമത്തെ ചേരുവകളെല്ലാം ഇട്ട് വഴറ്റുക.പൊടികളും ചേര്‍ത്ത്
വഴറ്റി ഇറച്ചി കഷണങളും ഉപ്പും,വെള്ളവും ഒഴിച്ച് വേവിക്കുക.ഇടയ്ക്കിടയ്ക്ക് ഇളക്കണം.ഇറച്ചി വെന്ത്
ചാറ് കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.
No comments:
Post a Comment