Friday, September 11, 2009

താറാവിറച്ചി കുറുമ

താറാവിറച്ചി കുറുമ

ചേരുവകള്‍

  1. താറാവിറച്ചി -അര കിലോ
  2. സവാള അറിഞ്ഞത് -1 കപ്പ്
  3. തൈര് -അര കപ്പ്
  4. പച്ചമുളക് -5
  5. വെളുത്തുള്ളി -3 അല്ലി
  6. ഇഞ്ചി -1 കഷണം
  7. മല്ലിപ്പൊടി -1 ടേബിള്‍സ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. മുളകുപ്പൊടി -1 ടേബിള്‍സ്പൂണ്‍
  10. മസാലപ്പൊടി -ഒന്നര ടീസ്പൂണ്‍
  11. തേങ്ങ -അര കപ്പ്
  12. ഉപ്പ്,കറിവേപ്പില -പാകത്തിന്
  13. വെളിച്ചെണ്ണ -4 ടേബിള്‍സ്പൂണ്‍
  14. കടുക് -അര ടീസ്പൂണ്‍
  15. മല്ലിയില -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഇറച്ചി കഷണങ്ങള്‍ വൃത്തിയായി കഴുകി തൈരൊഴിച്ചു ഇളക്കി വെയ്ക്കുക.പച്ചമുളക്,വെളുത്തുള്ളി,
മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപ്പൊടി,ഇഞ്ചി ഇവ അരച്ചുവെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് സവാള വഴറ്റുക.അതിനുശേഷം അരപ്പും ഇറച്ചി കഷണങളും പാകത്തിനുപ്പും
കറിവേപ്പിലയും വെള്ളവും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ മസാലപ്പൊടി ഇട്ട് അടച്ചു
വെയ്ക്കുക.തേങ്ങ നല്ല മയത്തില്‍ അരയ്ക്കുക.ഇറച്ചിക്കറി വെന്തുകുറുകുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്തിളക്കുക.
മല്ലിയിലയും ഇടുക.തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഇറക്കി വെയ്ക്കുക.

No comments:

Post a Comment