Friday, September 11, 2009

ചിക്കന്‍ മസാല

ചിക്കന്‍ മസാല

ചേരുവകള്‍

1.ചിക്കന്‍ കഷണങ്ങള്‍ ആക്കിയത് -1 കിലോ
2.തക്കാളി -3
3.കുരുമുളക് -അര ടീസ്പൂണ്‍
പെരുംജീരകം -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വറ്റല്‍മുളക് -10
ഇഞ്ചി -1 കഷണം
ഗ്രാമ്പു -4
കറുവപ്പട്ട -1 കഷണം
വെളുത്തുള്ളി -10 അല്ലി
4.ചുവന്നുള്ളി അറിഞ്ഞത് -ഒരു കപ്പ്
5.പച്ചമുളക് -4
6.വെളിച്ചെണ്ണ -അര കപ്പ്
7.ഉപ്പ്,കറിവേപ്പില -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തക്കാളി നാലായി മുറിയ്ക്കുക.പച്ചമുളക് അറ്റം പിളര്‍ന്നെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ചുവന്നുള്ളി,പച്ചമുളക്,തക്കാളി എന്നിവ പ്രത്യകം വഴറ്റികോരുക.മൂന്നാമത്തെ ചേരുവകള്‍ നന്നായി അരച്ച്
ബാക്കിയുള്ള എണ്ണയില്‍ വഴറ്റുക.കോഴി കഷണങളും ഉപ്പ് ചേര്‍ത്ത് വഴറ്റിയശേഷം പാകത്തിന് വെള്ളവും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക.നന്നായി വെന്തശേഷം വഴറ്റിക്കോരിവച്ചചേരുവകളും കറിവേപ്പിലയുമിട്ട്
ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment