Wednesday, September 9, 2009

മീന്‍ കൊളബ്

മീന്‍ കൊളബ്

ചേരുവകള്‍

  1. മീന്‍ കഷണങ്ങള്‍ -500 ഗ്രാം
  2. കുരുമുളക് -1/2 ടീസ്പൂണ്‍
  3. ഇഞ്ചി -1 ചെറിയ കഷണം
  4. ഉണക്കമല്ലി -1 ടീസ്പൂണ്‍
  5. ചുവന്നുള്ളി -6
  6. ജീരകം -അര ടീസ്പൂണ്‍
  7. വെളുത്തുള്ളി -5 അല്ലി
  8. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  9. തക്കാളി -3
  10. പുളി -പാകത്തിന്
  11. എണ്ണ -1 ടീസ്പൂണ്‍
  12. ഉപ്പ് -പാകത്തിന്
  13. കറിവേപ്പില -4 കതിര്‍പ്പ്
  14. പച്ചമുളക് -4

പാകം ചെയ്യുന്ന വിധം

മല്ലിയും ജീരകവും പ്രത്യേകം മൂപ്പിച്ച് എടുക്കണം.ഇവയും കുരുമുളക്, ഇഞ്ചി, പച്ചമുളക്,ചുവന്നുള്ളി,
വെളുത്തുള്ളി എന്നിവ അരച്ചെടുക്കണം.തക്കാളി ചൂടുവെള്ളത്തിലിട്ട് തൊലി കളഞ്ഞു എടുത്ത ശേഷം പ്രത്യകം
അരയ്ക്കണം.അരച്ച ചേരുവകളെല്ലാം പുളി പിഴിഞ്ഞ വെള്ളത്തില്‍ കലക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ ചെറുതായി അരിഞ്ഞ കുറച്ചു ചുവന്നുള്ളിയിട്ടു മൂപ്പിച്ച് വാങ്ങുക.ഇതില്‍ കലക്കിയ മസാല വെള്ളം ഒഴിയ്ക്കുക.അതില്‍ മഞ്ഞപൊടിയും ഉപ്പും കറിവേപ്പിലയും
ചേര്‍ത്തതിനുശേഷം മീന്‍ കഷണങ്ങള്‍ ഇടുക. ഇടത്തരം തീയില്‍ ഇതുവെച്ച് പാകപ്പെടുത്തുക.ചാറ് മീന്‍ കഷണങളില്‍ പിടിച്ചിരിയ്ക്കുന്ന അവസ്ഥയില്‍ വാങ്ങിവെച്ചുപയോഗിക്കാം .

No comments:

Post a Comment