Wednesday, September 9, 2009

ബേക്കഡ് ഫിഷ്‌

ബേക്കഡ് ഫിഷ്‌

ചേരുവകള്‍

1.മീന്‍ -500 ഗ്രാം
2.തക്കാളി -2
3.സവാള ചെറുതായി അറിഞ്ഞത് -മുക്കാല്‍ കപ്പ്
4. ഉരുളകിഴങ്ങ് -അര കിലോ
5. കുരുമുളകുപൊടി -1/2 ടീസ്പൂണ്‍
6.മുട്ട -2
7.പാല്‍ -അര കപ്പ്
8.മൈദ -2 ടേബിള്‍സ്പൂണ്‍
൯.വെണ്ണ -3 ടേബിള്‍സ്പൂണ്‍
10.ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും ഉപ്പും കുറച്ച് വിനാഗിരിയും ചേര്‍ത്ത് വേവിച്ച ശേഷം മാംസം
അടര്‍ത്തി എടുക്കണം .ഉരുളക്കിഴങ്ങ് പുഴുങ്ങിയശേഷം തൊലി കളഞ്ഞ് ഉടച്ച് എടുക്കണം.ഒരു ടേബിള്‍ സ്പൂണ്‍
വെണ്ണയും ഉപ്പും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് കുഴച്ചുരുട്ടി വെയ്ക്കുക.മയം പുരുട്ടി ഒരു ഗ്രീസ്‌ പ്രൂഫ്‌
പേപ്പറില്‍ ഈ ഉരുളകള്‍ വെച്ചശേഷം ഈ ഉരുളകള്‍ക്ക് നടുവില്‍ ഒരു കുഴിയുണ്ടാക്കി പാത്രത്തിന്റെ ആകൃതിയിലാക്കുക.350 ഡിഗ്രി ചൂടില്‍ അവ്നില്‍ 20 മിനിട്ട് ഇത് വെയ്ക്കണം.
ഒരു പാത്രത്തില്‍ ബാക്കിയുള്ള വെണ്ണയിട്ട് ചൂടാക്കുമ്പോള്‍ സവാള വഴറ്റുക.വഴന്ന ശേഷം മൈദമാവ്‌ ചേര്‍ക്കണം.തക്കാളി അരിഞ്ഞതും മീനിന്റെ ദശയും ഇട്ട് ഇളക്കിയശേഷം പാല്‍ ചേര്‍ക്കണം.ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് കുഴഞ്ഞ പരുവത്തില്‍ വാങ്ങി വെയ്ക്കണം.മുട്ടയുടെ വെള്ള പതപ്പിച്ച് മീന്‍ക്കൂട്ട്
നിറച്ച് വീണ്ടും അവ്നില്‍ വെച്ചശേഷം മുകള്‍വശം ചുമന്നു തുടങ്ങുമ്പോള്‍ വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment