ചക്ക അവിയല്‍ (മാങ്ങാ ചേര്‍ത്തത്)
ചേരുവകള്‍
1.ചക്കച്ചുള -2 കപ്പ്
മാങ്ങ -1
മുരിങ്ങയ്ക്ക -2
2.തേങ്ങ -അരമുറി
ജീരകം -1 നുള്ള്
പച്ചമുളക് -4
ചുവന്നുള്ളി -2
വെളുത്തുള്ളി -2 അല്ലി
3. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
വൃത്തിയാക്കിയ ചക്കച്ചുള നീളത്തില്‍ അരിയുക.മാങ്ങയും മുരിങ്ങയ്ക്കയും കഷ്ണങ്ങള്‍ ആക്കുക.ഉപ്പും
മഞ്ഞള്‍പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ത്ത്
തിളപ്പിക്കുക.നന്നായി വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.
No comments:
Post a Comment