ഗോതമ്പ് ഉള്ളി കൊഴുക്കട്ട Wheat Onion Kozhukkatta
ചേരുവകള്‍
1.ഗോതമ്പ് - അരകിലോ
2.തേങ്ങചിരകിയത് - 300 ഗ്രാം
ജീരകപ്പൊടി - അരടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3.ചുവന്നുള്ളി - മുക്കാല്‍കിലോ
പച്ചമുളക് - 4 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയില്‍ തേങ്ങ ചിരകിയതും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചുവെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ഗോതമ്പ് മാവ് അല്പം എടുത്തു പരത്തി
നടുവില്‍ ഉള്ളി വഴറ്റിയതും വെച്ച് ഉരുട്ടി ആവിയില്‍ വേവിക്കുക.
No comments:
Post a Comment