സാമ്പാര്‍ വടക്കന്‍ രീതി Kerala Sambar recipe
ചേരുവകള്‍
- മുരിങ്ങയ്ക്ക - 2 എണ്ണം
- കാരറ്റ് - 2 എണ്ണം
- വഴുതങ്ങ - 1
- തക്കാളി - 3 എണ്ണം
- ഉള്ളി -50 ഗ്രാം
- മഞ്ഞളുപൊടി -1 ടീസ്പൂണ്‍
- മുളുകുപൊടി - 2 ടീസ്പൂണ്‍
- മല്ലിപൊടി - 1 ടീസ്പൂണ്‍
- പരിപ്പ് - അര കപ്പ്
- പുളി -നെല്ലിക്കാവലിപ്പം
പാകം ചെയ്യുന്ന വിധം
6,7,8 ചേരുവകള്‍ ചെറുതായി ചൂടാക്കുക. 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറിയ കഷ്ണങള്‍ ആക്കി ഇതില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.പുളി പിഴിഞ്ഞതും പരിപ്പ് വേവിച്ചതും ചേര്‍ക്കുക.
വറുത്ത് ചേര്‍ക്കാന്‍ ഉള്ളത് വറുത്ത് ഇതില്‍ ചേര്‍ക്കുക .വാങ്ങി വെച്ച് ചെറിയ ചൂടോടെ ഉപയോഗിക്കാം .
സാമ്പാര്‍ കൊള്ളാം.തേങ്ങ ഇടാറില്ലെ ??
ReplyDeleteസാബാര്‍ അല്ല സാമ്പാര്‍ എന്നാണ്. :)
സാമ്പാറിലെ പ്രധാന ചേരുവയായ ‘കായം’വേണ്ടാത്ത സാമ്പാറൊ...?!
ReplyDeleteഅതു കൊള്ളാല്ലൊ...
വടക്കനായതു കൊണ്ടാണൊ...?