മത്തങ്ങ ഓലന്‍ Mathanga Olan
ചേരുവകള്‍
മത്തങ്ങ -250 ഗ്രാം
പച്ചമുളക് -6 എണ്ണം
വന്‍പയര്‍ -1 പിടി
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
വന്‍പയര്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് മത്തങ്ങ ചെറുതായി അരിഞ്ഞതും
പച്ചമുളക് കീറിയതും ചേര്‍ത്ത് നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. പിന്നിട് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് വാങ്ങിവെച്ച് ഉപയോഗിക്കാം.
No comments:
Post a Comment