മസാല ദോശ
ചേരുവകള്‍
അരി - അരകിലോ
ഉഴ്ന്ന് - 300 ഗ്രാം
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വേറെവേറെ ആട്ടിയെടുത്തതിനുശേഷം ഒന്നിച്ചാക്കി ഉപ്പും ചേര്‍ത്ത് വെയ്ക്കുക .
മസാലകൂട്ടിന്
ഉരുളകിഴങു -അരകിലോ
സവാള -മുക്കാല്‍കിലോ
കറിവേപ്പില -ഒരുകതിര്പ്പ്
പച്ചമുളുക് -5 എണ്ണം
കടുക് -1 സ്പൂണ്‍
വെളിച്ചെണ്ണ -2 വലിയസ്പൂണ്‍
മജ്ജല്പ്പൊടി -2 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഉരുളകിഴങു പുഴുങ്ങി ഉടച്ചെടുക്കുക .ചീനച്ചട്ടി അടുപ്പില്‍ വെച്ച് കടുക് വറുത്തശേഷം സവാളയും പച്ചമുളുക് വട്ടത്തില്‍ അരിഞ്ഞതും വഴറ്റുക.വഴന്നു കഴിയുമ്പോള്‍ ഉരുളകിഴങ് പൊടിച്ചതും അരടീസ്പൂണ്‍ മ്ജ്ജല്പ്പോടിയും
ഉപ്പും ചേര്‍ത്ത് ഇളക്കിവയ്ക്കുക .
ദോശകല്ല് അടുപ്പത്തുവെച്ചു ചൂടാകുമ്പോള്‍ എണ്ണ പുരുട്ടി മാവൊഴിച്ച് പരത്തുക.ഇതില്‍ ഒരു തവി ഉരുളകിഴങ്
കറി വെച്ച് 2 അറ്റവും അമര്‍ത്തുക .ദോശ നല്ലതുപോലെ മൊരിയുന്നതുവരെ തിരിച്ചും മറിച്ചും ഇടുക .
No comments:
Post a Comment