കരിക്ക് പ്രഥമന്‍ Karikku Pradhaman
ചേരുവകള്‍
- ഇളം കരിക്ക് - 10
- ശര്‍ക്കര - 2 കിലോ
- കിസ്മിസ് - 100 ഗ്രാം
- തേങ്ങ - 5
- നെയ്യ് - 250 ഗ്രാം
- ഏലയ്ക്ക - 10 ഗ്രാം
- അണ്ടിപ്പരിപ്പ് - 100 ഗ്രാം
കരിക്ക് വെട്ടി വെള്ളം എടുക്കുക.കരിക്ക് ചുരണ്ടിയെടുക്കുക.തേങ്ങ തിരുമ്മി പിഴിഞ്ഞ് രണ്ടുതരം പാല്
എടുക്കുക.ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.
ഉരുളി അടുപ്പില്‍ വെച്ച് കരിക്കും കരിക്കിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക.കരിക്ക് വെള്ളവുമായി ചേര്‍ന്നശേഷം ശര്‍ക്കര പാവു കാച്ചിയതൊഴിച്ചു ഇളക്കുക.100 ഗ്രാം നെയ്യുമൊഴിച്ചു വരട്ടുക.നൂല്‍പ്പാകമാകുമ്പോള്‍ 12 ഗ്ലാസ് രണ്ടാംപ്പാല്‍ ഒഴിക്കുക.തിളയ്ക്കുമ്പോള്‍ 4 ഗ്ലാസ് ഒന്നാംപ്പാല്‍ ഒഴിച്ചു
കുറുകുമ്പോള്‍ ഇറക്കി വെയ്ക്കുക. ബാക്കിയുള്ള നെയ്യ് ചൂടാക്കിയതില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്തെടുക്കുക.ഇതും എലയ്ക്കപൊടിയും പ്രഥമനില് ചേര്‍ക്കുക
No comments:
Post a Comment