മരച്ചീനി അവിയല്‍ Maracheeni Aviyal
ചേരുവകള്‍
1.മരച്ചീനി -അരകിലോ
2.മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
3.തേങ്ങ -അര കപ്പ്
ജീരകം -കാല് ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
4.ഉപ്പ് - പാകത്തിന്
5.കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക.നന്നായി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം വെള്ളം ഊറ്റിക്കളയുക.മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരച്ച് കഷ്ണങ്ങളില്‍ ഇട്ട് ഉപ്പും
കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.അല്പം വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും ഇളക്കി വാങ്ങി വെയ്ക്കുക.
No comments:
Post a Comment