ചക്ക ബാള്‍സ് പ്രഥമന്‍ Jackfruit balls pradhaman recipes
ചേരുവകള്‍
ചക്കച്ചുള - മുക്കാല്‍ കപ്പ്
മൈദാമാവ് - കാല് കപ്പ്
പഞ്ചസാര - കാല് കപ്പ്
ശര്‍ക്കര - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
രണ്ടാംപ്പാല്‍ - 3 കപ്പ്
ചുക്ക് വറുത്ത് പൊടിച്ചത് - 3 ടീസ്പൂണ്‍
നെയ്യ് - 3 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചക്കച്ചുള മൈദാമാവും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കി തിളച്ച
വെള്ളത്തിലിട്ട് വേവിച്ച് മാറ്റിവെയ്ക്കുക.ശര്‍ക്കര പാനിയാക്കി അരിച്ചെടുത്ത് നെയ്യും ചേര്‍ത്ത് തിളപ്പിക്കുക.
രണ്ടാംപ്പാലും വേവിച്ച ചക്ക ബാള്‍സും ചേര്‍ത്ത് പായസം കുറുക്കുക.വറ്റിവരുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത്
തിളയ്ക്കുന്നതിനു മുമ്പ് ബാക്കി ചക്കച്ചുളകളും ചേര്‍ത്ത് വാങ്ങുക.ചുക്ക് പൊടിച്ചത് ചേര്‍ത്ത് വിളമ്പുക.
No comments:
Post a Comment