മോദക കൊഴുക്കട്ട Modhaka Kozhukkatta
ചേരുവകള്‍
പച്ചരി - 1 കിലോ
ജീരകം - 1 ടീസ്പൂണ്‍
ചെറുപയര്‍ - 400 ഗ്രാം
ശര്‍ക്കര - 1 കിലോ
തേങ്ങാതിരുമ്മിയത് - 2 കപ്പ്
ഉപ്പ് -ഒരുനുള്ള്
പാകം ചെയ്യുന്ന വിധം
അരി കുതുര്‍ത്ത് അരയ്ക്കുക. ശര്‍ക്കര പാനിയാക്കി അതില്‍ ചെറുപയര്‍ വേവിച്ചതും തേങ്ങാതിരുമ്മിയതും
ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അരിമാവില്‍ ഒരു നുള്ള് ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് അതില്‍ നിന്നും
അല്പം എടുത്ത് പരത്തി നടുവില്‍ ചെറുപയര്‍ മിശ്രിതവും വെച്ച് ഉരുളകളാക്കി ആവിയില്‍ വേവിക്കുക .
No comments:
Post a Comment