ഗുലാബ്ജാമുന്‍ പായസം Gulab Jamun payasam
ചേരുവകള്‍
ഗുലാബ്ജാമുന്‍ എണ്ണയില്‍ പൊരിച്ചത് - 1 കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - 1 ടിന്‍
പശുവിന്‍ പാല്‍ - അര ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക - ൪ എണ്ണം
പാകം ചെയ്യുന്ന വിധം
നെയ്യ് ചൂടാകുമ്പോള്‍ ഗുലാബ്ജാമുന്‍ പൊരിച്ചതിട്ടു കുറച്ച് മൂപ്പിക്കുക.പാല്‍,കണ്ടന്‍സെഡ് മില്‍ക്ക്,പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞാലുടന്‍ വാങ്ങി ഏലയ്ക്ക ചതച്ചത് ചേര്‍ത്ത്
വിളമ്പുക.
No comments:
Post a Comment