പാവയ്ക്ക സാബാര്
ചേരുവകള്‍
- തുവരപ്പരിപ്പ് - 500 ഗ്രാം
- വാളന്‍പുളി -50 ഗ്രാം
- പാവയ്ക്ക - 100 ഗ്രാം
- മുരിങ്ങയ്ക്ക - 250 ഗ്രാം
- ചുവന്നുള്ളി - 100 ഗ്രാം
- മജ്ജല്പൊടി - 1 നുള്ള്
- ഉപ്പ് - പാകത്തിന്
- കായം - 1 കഷണം
- ശര്‍ക്കര -1
- ഉണക്കമല്ലി - 100 ഗ്രാം
- ഉലുവ - 10 ഗ്രാം
- കടലപ്പരിപ്പ് - 5 ഗ്രാം
- മുളക് -10 ഗ്രാം
- തേങ്ങാ ചിരകിയത് - കാല് മുറി
- വെണ്ടയ്ക്ക - 100 ഗ്രാം
- തക്കാളി -100 ഗ്രാം
- കടുക് -100 ഗ്രാം
- വറ്റല്‍മുളുക് - 1
വാളന്‍പുളി വെള്ളത്തില്‍ 6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ലപോലെ തിളപ്പിക്കുക.പാവയ്ക്കയും മുരിങ്ങക്കായും ചെറിയ കഷണങ്ങള്‍ ആക്കി ഇതിലിട്ട് വേവിക്കുക.തുവരപരിപ്പ്
പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചത് ഇതിലേയ്ക്ക് ചേര്‍ക്കുക.
10 മുതല്‍ 15 വരെയുള്ള ചേരുവകള്‍ വെളിച്ചെണ്ണയില്‍ വറുത്ത് അരച്ചെടുക്കുക.പരിപ്പ് തിളക്കുമ്പോള്‍ ഈ
അരപ്പ് ചേര്‍ക്കുക.ഇത് തിളയ്ക്കുമ്പോള്‍ തക്കാളിയും വെണ്ടയ്ക്കയും കഷണങ്ങള്‍ ആക്കിയതും കൂടി ചേര്‍ക്കുക.
സാബാര് തിളയ്ക്കുമ്പോള്‍ വാങ്ങി വെയ്ക്കുക.കടുക്,വറ്റല്‍മുളുക് എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച് ഇതിലൊഴിച്ചു ഉപയോഗിക്കാം.
No comments:
Post a Comment