ഉള്ളിദോശ
ചേരുവകള്‍
- പുഴുക്കലരി -നാഴി
- പച്ചരി -ഉരി
- ഉഴുന്ന് -നാഴി
- സവാള -അരകിലോ
- പച്ചമുളക് -6 എണ്ണം
- കറിവേപ്പില -2 കതിര്‍പ്പ്
- ജീരകം -2 ടീസ്പൂണ്‍
പുഴുക്കലരിയും പച്ചരിയും ഒരിമിച്ചിട്ടു കുതിര്‍ക്കുക .ഉഴുന്ന് വേറെ കുതിര്‍ക്കുക .2 കൂട്ടവും വെവേറെ അരച്ചെടുക്കുക .ജീരകവും കൂടെ അരച്ചെടുക്കുക .ഉഴുന്നുമാവും അരിമാവും ഉപ്പും കലര്ത്തിവെയ്ക്കുക .
അടുപ്പില്‍ ദോശകല്ല് ചൂടാകുമ്പോള്‍ മാവ് കട്ടിക്ക് ഒഴിക്കുക .പകുതിവേവാകുമ്പോള്‍ ചെറുതായി
അരിഞ്ഞതും പച്ചമുളുക് വട്ടത്തിലരിഞ്ഞതും കറിവേപ്പിലയും അതിന് മുകുളില്‍ വിതറി ചെറുതായി
അമര്‍ത്തുക .മറുവശം തിരിച്ചിട്ടും വേവിക്കുക .
No comments:
Post a Comment