ഏത്തയ്ക്ക,കൂര്‍ക്ക അവിയല്‍ Banana Aviyal
ചേരുവകള്‍
1.ഏത്തയ്ക്ക - 2
2.കൂര്‍ക്ക - 100 ഗ്രാം
3.തേങ്ങ - അരമുറി
പച്ചമുളക് - 3
ജീരകം - കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി - 3
4. ഉപ്പ് - പാകത്തിന്
5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
6. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
ഏത്തയ്ക്കായും കൂര്‍ക്കയും തൊലി കളഞ്ഞ് അവിയലിന്റെ കഷ്ണങ്ങളായി അരിയുക.മഞ്ഞള്‍പൊടിയും
ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.തേങ്ങയും ബാക്കി ചേരുവകളും അരച്ചെടുത്ത് വേവിച്ച കഷ്ണങ്ങളും
ചേര്‍ത്ത് തിളപ്പിക്കുക.കഷ്ണങ്ങള്‍ തവികൊണ്ട് ഉടച്ചെടുക്കുക.വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി
വാങ്ങി വെയ്ക്കുക.
No comments:
Post a Comment