രസകദളി പായസം RasaKadhali Paayasam
ചേരുവകള്‍
- രസകദളി പഴം ചെറുതായി അറിഞ്ഞത് - ഒരു കപ്പ്
- ശര്‍ക്കര - 250 ഗ്രാം
- തേങ്ങാപ്പാല്‍ (ഒന്നാംപാല്‍ ) - 1 കപ്പ്
- രണ്ടാം പാല് - 2 കപ്പ്
- നെയ്യ് - 3 ടേബിള്‍സ്പൂണ്‍
- ഏലയ്ക്ക ,ചുക്ക് പൊടിച്ചത് - 1 ടീസ്പൂണ്‍
- അണ്ടിപ്പരിപ്പ് ,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടീസ്പൂണ്‍
രസകദളിപ്പഴം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുത്ത് നെയ്യില്‍ വറുക്കുക.ശര്‍ക്കര പാനിയാക്കി ഇതിലേക്ക്
അരിച്ച് ഒഴിക്കുക . തിളച്ചു കുറുകി വരുമ്പോള്‍ രണ്ടാംപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുകിയശേഷം ഒന്നാംപ്പാല്‍
ചേര്‍ത്ത് തിളയ്ക്കുന്നതിനു മുമ്പു വാങ്ങുക.അണ്ടിപ്പരിപ്പ്,കിസ്മിസ്,ഏലയ്ക്ക,ചുക്ക് ചേര്‍ത്ത് ഇളക്കി വിളമ്പുക.
No comments:
Post a Comment