അവല്‍ പായസം Aval Payasam
ചേരുവകള്‍
അവല്‍ - 1 കപ്പ്
ശര്‍ക്കര - 200 ഗ്രാം
ഒന്നാംപ്പാല്‍ - അര കപ്പ്
രണ്ടാംപ്പാല്‍ - ഒന്നര കപ്പ്
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അവല്‍ നെയ്യില്‍ മൂപ്പിച്ച് രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിക്കുക.പാല്‍ വറ്റിവരുമ്പോള്‍ ശര്‍ക്കര പാനി അരിച്ച്
ചേര്‍ക്കുക.തിളച്ച് കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കാതെ ഇറക്കുക.ഏലയ്ക്ക പൊടിച്ചത്, അണ്ടിപ്പരിപ്പ്,കിസ്മിസ് ചേര്‍ത്തിളക്കി വാങ്ങുക.
No comments:
Post a Comment