Friday, September 11, 2009

സ്പെഷ്യല്‍ ചില്ലിചിക്കന്‍

ചേരുവകള്‍

1.ബ്രോയലര്‍ കോഴി -1 കിലോ
2. ചില്ലിസോസ് -അര ടേബിള്‍സ്പൂണ്‍
സോയസോസ് -1 ടേബിള്‍സ്പൂണ്‍
അജിനോമോട്ടോ - 1 ടേബിള്‍സ്പൂണ്‍
3. പഞ്ചസാര - ഒന്നര ടേബിള്‍സ്പൂണ്‍
4. കാപ്സിക്കം -300 ഗ്രാം
സവാള -2 വലുത്
5. പച്ചമുളക് അരിഞ്ഞത് -8
6. വെളുത്തുള്ളി അരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
7. ഉപ്പ് -പാകത്തിന്
8. എണ്ണ(വെജിറ്റബിള്‍ ഓയില്‍) -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ ഉപ്പ് ചേര്‍ത്തിളക്കുക.എണ്ണ ചൂടാകുമ്പോള്‍ പഞ്ചസാരയിട്ട് ബ്രൌണ്‍
നിര്‍മാകുന്നതുവെരെ ഇളക്കുക.അതു കഴിഞ്ഞാല്‍ അരിഞ്ഞ പച്ചമുളകും വെളുത്തുള്ളിയും ചേര്‍ക്കുക.കോഴി
കഷണങളും ഇട്ട് വേവിക്കുക. ഉപ്പു ചേര്‍ത്തു വെച്ച ചേരുവകളും ചേര്‍ത്ത് കാല്‍ മണിക്കൂര്‍ മൂടി വെയ്ക്കുക.
തീ കുറച്ച് ഇറച്ചി വെന്തുകഴിഞ്ഞാല്‍ കാപ്സിക്കം മുറിച്ചതും സവാളയും ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ
വഴറ്റുക.

No comments:

Post a Comment