മാട്ടിറച്ചിക്കറി
ചേരുവകള്‍
- മാട്ടിറച്ചി -500 ഗ്രാം
- സവാള അരിഞ്ഞത് -3 ടീസ്പൂണ്‍
- തേങ്ങാപ്പാല്‍ -അര കപ്പ്
- ഇറച്ചിമസാലപ്പൊടി -2 ടീസ്പൂണ്‍
- വിനാഗിരി -2 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- എണ്ണ -2 ടീസ്പൂണ്‍
- കടുക് -1 ടീസ്പൂണ്‍
- തിളച്ച വെള്ളം -ആവശ്യത്തിന്
മസാലപ്പൊടി അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക .എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.ഇതില്‍
സവാള അരിഞ്ഞത് ഇട്ട് വഴറ്റുക.നിറം മാറിത്തുടങ്ങുമ്പോള്‍ മസാലപൊടിയിട്ടു എണ്ണ തെളിയുന്നതുവരെ വഴറ്റുക.
നന്നായി മൊരിഞ്ഞശേഷം ഇറച്ചി കഷണങളിടുക.തിളച്ച വെള്ളവും വിനാഗിരിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
കഷ്ണങള്‍ വെന്ത് എണ്ണ തെളിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുക.ചാറ് കുറുകുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.
No comments:
Post a Comment