Friday, September 11, 2009

ആട്ടിറച്ചി വറുത്തത്

ആട്ടിറച്ചി വറുത്തത്

ചേരുവകള്‍

1.ആട്ടിറച്ചി എല്ലില്ലാതെ -1 കിലോ
2.പച്ചമുളക് അരിഞ്ഞത് -50 ഗ്രാം
കുരുമുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് -500 ഗ്രാം
ഉള്ളി ചെറുതായി അരിഞ്ഞത് -അര കിലോ
ഉപ്പ് -പാകത്തിന്
3.ശുദ്ധി ചെയ്ത കടല എണ്ണ -1 കപ്പ്

പാകം ചെയ്യുന്ന വിധം

കഴുകിയെടുത്ത ആട്ടിറച്ചിയില്‍ രണ്ടാമത്തെ ചേരുവകളും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായശേഷം വേവിച്ച മട്ടന്‍ കഷണങ്ങള്‍ പൊരിച്ചെടുക്കുക.

No comments:

Post a Comment