Thursday, September 10, 2009

നെയ്മീന്‍ മോളി

നെയ്മീന്‍ മോളി

ചേരുവകള്‍

1.നെയ്മീന്‍ - 1 കിലോ
2. സവാള നീളത്തിലരിഞ്ഞത് -2 കപ്പ്
3. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
4. ഇഞ്ചി,വെളുത്തുള്ളി ചതച്ചത് -2 ടേബിള്‍സ്പൂണ്‍
5. തേങ്ങ -4 കപ്പ്
6. പച്ചമുളക് -8
7. തക്കാളി -4
8. ഉപ്പ്, എണ്ണ -ആവശ്യത്തിന്
9. കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കി കഴുകി കഷണങ്ങള്‍ ആക്കുക.തക്കാളി ചൂടുവെള്ളത്തിലിട്ട് തൊലി കളഞ്ഞ് എടുക്കുക.
തേങ്ങ പിഴിഞ്ഞ് മൂന്നുതരം പാല്‍ എടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.മൂത്തുവരുമ്പോള്‍ ചതച്ച ഇഞ്ചിയും,വെളുത്തുള്ളിയും,രണ്ടായി
പിളര്‍ന്ന പച്ചമുളകും മൂന്നാമത്തെ ചേരുവകളും ഇടുക.മൂന്നാം പാല്‍ ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ ഉപ്പും
മീന്‍ കഷണങളും ഇട്ട്‌ ഇളക്കുക.മീന്‍ വെന്തശേഷം ഒന്നാം പാലും കറിവേപ്പിലയുമിട്ട് ഉടന്‍ vaagguka

No comments:

Post a Comment