Thursday, September 10, 2009

ഫിഷ്‌ ചില്ലി

ഫിഷ്‌ ചില്ലി

ചേരുവകള്‍

1.ദശകട്ടിയുള്ള മീന്‍ -250 ഗ്രാം
2.സവാള അരിഞ്ഞത് -അര കപ്പ്
കാപ്സിക്കം മുറിച്ചത് -കാല്‍ കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് -അര ടേബിള്‍സ്പൂണ്‍
3.ഇഞ്ചി -1 കഷണം
വെളുത്തുള്ളി -5 അല്ലി
4. സോയാസോസ് -അര ടീസ്പൂണ്‍
5. സെലറി അരിഞ്ഞത് -അര ടീസ്പൂണ്‍
6. ചില്ലിസോസ് -അര ടീസ്പൂണ്‍
7. ഉപ്പ് -പാകത്തിന്
8. കോണ്‍ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
മൈദ -1 ടേബിള്‍സ്പൂണ്‍
9. എണ്ണ -ആവശ്യത്തിന്
10.ടൊമാറ്റോസോസ് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ മീന്‍ സമചതുരാകൃതിയില്‍ കഷണങ്ങള്‍ ആക്കി സോയാസോസും,ചില്ലിസോസും,ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും പുരുട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.ചൂടാക്കിയ എണ്ണയില്‍ കോണ്‍ഫ്ലവര്‍ ,
മൈദ എന്നിവ ഇട്ടിളക്കുക. സവാള,പച്ചമുളക്,കാപ്സിക്കം,സെലറി എന്നിവ അരിഞ്ഞത് എണ്ണയില്‍ വഴറ്റുക.
ഇതില്‍ മീനിട്ട് ടൊമാറ്റോസോസും ഒഴിച്ച് ഇളക്കി വാങ്ങുക.

No comments:

Post a Comment