Thursday, September 10, 2009

പ്രോണ്‍ ഫ്രൈ

പ്രോണ്‍ ഫ്രൈ

ചേരുവകള്‍

1.വലിയ കൊഞ്ച് -20
2.വെളുത്തുള്ളി അരച്ചത് ,ഇഞ്ചി -1 ടീസ്പൂണ്‍
3.മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
4. തക്കാളി അരിഞ്ഞത് -2
5. ഉപ്പ് -ആവശ്യത്തിന്
6.മുട്ട -1
7.മല്ലിയില,എണ്ണ -പാകത്തിന്
8.കുരുമുളകുപൊടി -1 ടീസ്പൂണ്‍
9.സവാള അരിഞ്ഞത് -1

പാകം ചെയ്യുന്ന വിധം

മുട്ട നന്നായി അടിച്ചതില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കുക.ഈ മിശ്രിതം കൊഞ്ചില്‍ പുരുട്ടി
അല്പനേരം വെച്ച ശേഷം എണ്ണയില്‍ വറുത്തെടുക്കുക.ബാക്കിയുള്ള എണ്ണയില്‍ സവാള വഴറ്റി മൂന്നാമത്തെ
ചേരുവകളിടുക.ഉപ്പും തക്കാളിയും ചേര്‍ത്ത് നന്നായി വഴന്നു കഴിയുമ്പോള്‍ വറുത്തുവെച്ച കൊഞ്ച് ഇടുക.
മല്ലിയില വിതറി ഉപയോഗിക്കാം.

No comments:

Post a Comment