Thursday, September 10, 2009

കണവ തോരന്‍

കണവ തോരന്‍

ചേരുവകള്‍

1.കണവ -1 കിലോ
2.ചുവന്നുള്ളി -കാല്‍ കിലോ
3. കാന്താരി മുളക്
പച്ചമുളക് -10
4. വെളുത്തുള്ളി -3 അല്ലി
5. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഇറച്ചി മസാല -1 ടീസ്പൂണ്‍
6. ജീരകം -1 നുള്ള്
7. തേങ്ങ -1 മുറി
8.വെളിച്ചെണ്ണ -ആവശ്യത്തിന്
9. ഉപ്പ്,കറിവേപ്പില -പാകത്തിന്

പാകം ചെയ്യുന്ന വിധം

കണവയുടെ തലയുടെ പിറകിലിരിയ്ക്കുന്ന മഷി കളയുക.കണവനാക്കും കളയുക.ബാക്കി ഭാഗങ്ങള്‍ ചെറുതായി അരിഞ്ഞിടുക.തലയും എടുക്കാം.ചുവന്നുള്ളി,പച്ചമുളക്,എന്നിവ അരിഞ്ഞതും വെളുത്തുള്ളിയും
വെളിച്ചെണ്ണയില്‍ വഴറ്റുക.മുളകുപൊടി,മഞ്ഞള്‍പൊടി,ഇറച്ചി മസാല,എന്നീ ചേരുവകളും ചേര്‍ക്കുക.
തേങ്ങയും പെരുംജീരകവും ചതച്ചിടുക.ഇതിനോടൊപ്പം കണവ കഷണങളും കറിവേപ്പിലയും ചേര്‍ത്ത് അടച്ചു
വേവിക്കുക.വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല.പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment