Thursday, September 10, 2009

ചെമ്മീന്‍ കൂട്ടുകറി

ചെമ്മീന്‍ കൂട്ടുകറി

ചേരുവകള്‍

 1. ചെമ്മീന്‍ -കാല്‍ കപ്പ്
 2. പച്ചഏത്തയ്ക്ക -1
 3. മുരിങ്ങയ്ക്ക -1
 4. ഉരുളകിഴങ്ങ് -1
 5. തക്കാളി -1
 6. പച്ചമുളക് -5
 7. ചുവന്നുള്ളി അരിഞ്ഞത് -2 ടീസ്പൂണ്‍
 8. തേങ്ങ -1 കപ്പ്
 9. വെളുത്തുള്ളി -5
 10. ജീരകം -അര ടീസ്പൂണ്‍
 11. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
 12. എണ്ണ,ഉപ്പ് -ആവശ്യത്തിന്
 13. കടുക് -അര ടീസ്പൂണ്‍
 14. വറ്റല്‍മുളക് -3
 15. കാരറ്റ് -1
 16. ബീന്‍സ് -2
പാകം ചെയ്യുന്ന വിധം

ഏത്തയ്ക്ക,മുരിങ്ങയ്ക്ക,ഉരുളകിഴങ്ങ് എന്നിവ അരിഞ്ഞു വെയ്ക്കുക.ഇതോടൊപ്പം ചെമ്മീനും കാരറ്റും
ബീന്‍സും ചുവന്നുള്ളി അരിഞ്ഞതും പച്ചമുളക് കീറിയതും പാകത്തിനുപ്പുംവെള്ളവും ചേര്‍ത്ത് വേവിക്കുക.
തേങ്ങ വറുത്തെടുക്കുക.അതില്‍ പകുതി മാറ്റി വെയ്ക്കുക.ബാക്കിയുള്ള തേങ്ങ,ജീരകം,വെളുത്തുള്ളി,മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.അരച്ച ചേരുവകളും മാറ്റിവെച്ച
തേങ്ങയും കഷണങളില്‍ ചേര്‍ക്കുക.കടുക് താളിച്ച്‌ കറിയില്‍ ഒഴിക്കുക.

No comments:

Post a Comment