Saturday, September 12, 2009

മുരിങ്ങയ്ക്ക തീയ്യല്‍

മുരിങ്ങയ്ക്ക തീയ്യല്‍

ചേരുവകള്‍

1.കടലപ്പരിപ്പ് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
2. തേങ്ങ -അര മുറി
3. തുവരപ്പരിപ്പ് -1 കപ്പ്
4. കറിവേപ്പില -1 കതിര്‍പ്പ്
5. മുരിങ്ങയ്ക്ക -4
6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
7. പുളി -ആവശ്യത്തിന്
8. കടുക് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കടലപ്പരിപ്പും വറ്റല്‍മുളകും ചീനച്ചട്ടിയിലിട്ടു വറക്കുക.തേങ്ങയും കറിവേപ്പിലയും കൂടി വറുത്തെടുക്കുക.
ഈ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.തുവരപ്പരിപ്പ് വേവിച്ചു വെയ്ക്കുക.മുരിങ്ങയ്ക്കാ കഷണങളില്‍
മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്തു വേവിക്കുക.കഷണം വെന്തു കഴിഞ്ഞാല്‍ അതില്‍ അരപ്പ് ഒഴിക്കുക.
ഇതില്‍ തുവരപ്പരിപ്പും ചേര്‍ത്ത് വാങ്ങി വെച്ച് കടുക് വറത്തു ഉപയോഗിക്കാം.

No comments:

Post a Comment