Saturday, September 12, 2009

വഴുതങ്ങ തീയ്യല്‍

വഴുതങ്ങ തീയ്യല്‍

ചേരുവകള്‍

1.വഴുതങ്ങ -3
ചെറിയ ഉള്ളി -100 ഗ്രാം
പച്ചമുളക് -2
2.തേങ്ങ -അര മുറി
മുളകുപൊടി -2 ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
3.ഉപ്പ് -പാകത്തിന്
പുളി -അല്പം
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

വഴുതങ്ങ കഴുകി കഷണങ്ങള്‍ ആക്കുക.ഉള്ളി അരിഞ്ഞു വെയ്ക്കുക.പച്ചമുളക് കീറിയതും വഴുതങ്ങയും ഉള്ളിയും അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലിട്ട് വഴറ്റിയെടുക്കുക.രണ്ടാമത്തെ ചേരുവകള്‍ മൂപ്പിച്ചു
കോരി മയത്തില്‍ അരച്ച് എടുക്കുക.ഈ അരപ്പ് പുളിവെള്ളത്തില്‍ കലക്കി വഴറ്റിയ കഷണങളില്‍ ഒഴിച്ച്
ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക.പിന്നിട് വാങ്ങി വെച്ച് കടുക് വറുത്തിട്ട് ഉപയോഗിക്കാം .

No comments:

Post a Comment