Saturday, September 12, 2009

കോഴിപ്പിടി

കോഴിപ്പിടി

ചേരുവകള്‍

നാടന്‍ കോഴിയിറച്ചി -ഒന്നര കിലോ
സവാള -4
പച്ചരി തരിയായി പൊടിച്ചത് -2 കിലോ
തേങ്ങ -4
വെളുത്തുള്ളി -20 അല്ലി
തിളച്ച വെള്ളം -ആവശ്യത്തിന്
ജീരകം -2 ടേബിള്‍സ്പൂണ്‍
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി -4 ടേബിള്‍സ്പൂണ്‍
പച്ചമുളക് -5
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഇഞ്ചി -ഒരു കഷണം
വെളിച്ചെണ്ണ -ഒരു കപ്പ്
കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

അരിപ്പൊടിയില്‍ മൂന്ന് തേങ്ങാചിരകിയത് ചേര്‍ത്ത് തിരുമ്മിപ്പിടിപ്പിച്ചത് പൊത്തി രണ്ടു മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം ഉടച്ചെടുത്ത് ഉരുളിയിലിട്ടു ചുവക്കെ വറുക്കുക.ജീരകവും വെളുത്തുള്ളിയും നന്നായി
അരച്ച് വെയ്ക്കുക.വറുത്ത മാവ് തണുക്കുമ്പോള്‍ അരച്ച വെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് തിളച്ച വെള്ളമൊഴിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.ഒരു പാത്രത്തില്‍ വെള്ളം വെച്ച് തിളയ്ക്കുമ്പോള്‍
ഉരുളകളിട്ടു രണ്ടു മിനിട്ട് നേരം കഴിയുമ്പോള്‍ ചട്ടുകം കൊണ്ട് ഇളക്കണം.പത്ത് മിനിട്ടിനുശേഷം ഇറക്കിവെച്ച്
പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക.
കോഴിയിറച്ചി ചെറിയ കഷണങളായി നുറുക്കുക.ഒരു തേങ്ങ ചിരകിയെടുത്ത്
കാല്‍ കപ്പ് വെളിച്ചെണ്ണയില്‍ വറക്കുക.അതിനുശേഷം അരച്ചെടുക്കുക.ബാക്കിയുള്ള വെളിച്ചെണ്ണയില്‍ സവാള,
പച്ചമുളക്,ഇഞ്ചി എന്നിവ അരിഞ്ഞിട്ട്‌ വഴറ്റുക.സവാള ഇളം ബ്രൌണ്‍നിറമാകുമ്പോള്‍ മുളകുപ്പൊടിയും,
മഞ്ഞള്‍പ്പൊടിയും,കോഴി കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.അരച്ചുവെച്ച തേങ്ങ വെള്ളത്തില്‍
കലക്കി ഇറച്ചിയില്‍ ഒഴിക്കുക.മസാലപ്പൊടിയും ചേര്‍ക്കണം.തിളച്ചു ചാറ് കുറുകുമ്പോള്‍ ഇറക്കി വെയ്ക്കുക.
തയ്യാറാക്കിയ പിടി കോഴിക്കറി ചേര്‍ത്ത് കഴിക്കുക.

No comments:

Post a Comment