തണ്ടൂരിചിക്കന്
ചേരുവകള്‍
- അധികം മൂക്കാത്ത കോഴി -ഇടത്തരം വലിപ്പത്തില്‍ 1
- വറ്റല്‍മുളക് തരുതരുപ്പായി പൊടിച്ചത് -1 ടേബിള്‍സ്പൂണ്‍
- ഇഞ്ചി -1 കഷണം അരിഞ്ഞത്
- മസാലപ്പൊടി -2 ടീസ്പൂണ്‍
- വെളുത്തുള്ളി -4 അല്ലി അരിഞ്ഞത്
- നെയ്യ് -അര ടീസ്പൂണ്‍
- ജിലേബികളര് -അല്പം
- ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കോഴി തൊലിയുരിജ്ജെടുത്തു വൃത്തിയായി കഴുകിയെടുക്കുക.വൃത്തിയാക്കിയ കോഴിയെ നീളത്തിലും
വിലങനെയുമായി ചുറ്റും വരയുക.പാകത്തിനുപ്പു ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തിലിട്ടു കോഴിയെ
വേവിക്കുക.വെന്തശേഷം ചാറ് മാറ്റി വെയ്ക്കുക .ഇതില്‍ നാരങ്ങനീരും ഉപ്പും ചേര്‍ത്തു വെയ്ക്കണം.മുളകുപൊടി,മസാലപൊടി,ഇഞ്ചി,വെളുത്തുള്ളി,ജിലേബി കളര്‍,നെയ്യ് എന്നിവ സൂപ്പില്‍ ചേര്‍ത്തു കലക്കണം.കോഴിയെ നെടുകെ പിളര്‍ന്ന് തയ്യാറാക്കിയ മസാല പുരട്ടി വെയ്ക്കുക.ഒരു മണിക്കൂറിനുശേഷം
ബാക്കി മസാലയും പുരട്ടണം.ഇങ്ങനെ മസാല മുഴുവന്‍ പുരട്ടിയശേഷം ഓരോ പകുതിയും അടുപ്പിലെ തീയ്ക്കു
മുകളില്‍ പാകിയ കമ്പി പഴുക്കുമ്പോള്‍ തിരിച്ചും മറിച്ചും വെച്ച് മൊരിച്ച് എടുക്കണം.അധികം മൊരിഞ്ഞ്
കട്ടിയാകാതെ സൂക്ഷിക്കണം.
No comments:
Post a Comment