Thursday, September 10, 2009

മീന്‍ബോള്‍ക്കറി

മീന്‍ബോള്‍ക്കറി

ചേരുവകള്‍

1. മീന്‍ -അര കിലോ
2.സവാള -1
പച്ചമുളക് -6
ഇഞ്ചി -1 ചെറിയ കഷണം
വെളുത്തുള്ളി -8 അല്ലി
3. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കുരുമുളകുപ്പൊടി -അര ടീസ്പൂണ്‍
കറുവപ്പട്ടപൊടിച്ചത് -അര ടീസ്പൂണ്‍
ഗ്രാമ്പു പൊടിച്ചത് -അര ടീസ്പൂണ്‍
4. ഉപ്പ് -പാകത്തിന്
റൊട്ടികഷണം -3
5. തക്കാളി -3
6. സവാള കൊത്തിയരിഞ്ഞത്‌-അര കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
7. എണ്ണ -മുക്കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

മീന്‍ ഉപ്പുചേര്‍ത്ത് വേവിക്കുക.റൊട്ടി കഷണങ്ങള്‍ കുതിര്‍ക്കുക. മീന്‍ കഷണങളും റൊട്ടിക്കഷ്ണങളും പൊടിക്കുക.ഇതില്‍ ചെറുതായി അരിഞ്ഞ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ക്കുക.ഉപ്പും ചേര്‍ക്കണം.ആറാമത്തെ
ചേരുവകള്‍ മയത്തില്‍ അരയ്ക്കുക.ഈ അരപ്പില്‍ അല്പം മീന്‍ക്കൂട്ടില്‍ ചേര്‍ത്തിളക്കി ചെറിയ ഉരുളകളാക്കി
വെയ്ക്കുക.ചൂടാക്കിയ എണ്ണയില്‍ മീന്‍ ഉരുളകള്‍ വറുത്തുകോരണം .ബാക്കി എണ്ണയില്‍ പൊടിച്ച ചേരുവകള്‍
ഇട്ട് വഴറ്റുക.അരപ്പും ചേര്‍ത്ത് മൂക്കുമ്പോള്‍ ചെറുതായി അരിഞ്ഞ തക്കാളിയും പാകത്തിന് ഉപ്പും കറിവേപ്പിലയും വെള്ളവും ഒഴിച്ച് തിളപ്പിക്കുക.വറുത്ത ഉരുളകള്‍ ഇട്ട് പൊടിയാതെ തിളപ്പിച്ച് വാങ്ങുക.

No comments:

Post a Comment