Saturday, September 12, 2009

ചിക്കന്‍ -ഒണിയന്‍ മസാല

ചിക്കന്‍ -ഒണിയന്‍ മസാല

ചേരുവകള്‍

  1. ചിക്കന്‍ -1 കിലോ
  2. സവാള -4
  3. മുളകുപൊടി -4 ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. കുരുമുളക് -10
  6. തക്കാളി -3
  7. വെളുത്തുള്ളി -4 അല്ലി
  8. ഇഞ്ചി -1 കഷണം
  9. ഏലയ്ക്ക -3
  10. ഗ്രാമ്പു -3
  11. കറുവപ്പട്ട -1 കഷണം
  12. ചെറു നാരങ്ങ -1
  13. വെളിച്ചെണ്ണ -കാല്‍ കപ്പ്
  14. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചിക്കന്‍ വൃത്തിയാക്കിയശേഷം വലിയ കഷണങളായി നുറുക്കുക.ഒരു ടീസ്പൂണ്‍ മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്ത് ഇറച്ചി കഷണങളില്‍ പുരട്ടി 10 മിനിട്ട് വെയ്ക്കണം.
ബാക്കിയുള്ള മുളകുപൊടി,വെളുത്തുള്ളി,ഇഞ്ചി,ഗ്രാമ്പു,ഏലയ്ക്ക ,കുരുമുളക് എന്നിവ അരച്ചുവെയ്ക്കുക.
സവാള നീളത്തില്‍ കനം കുറച്ചരിയുക.തക്കാളിയും ചെറുതായി നുറുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള
മൂപ്പിക്കുക.ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിവെയ്ക്കുക. തക്കാളിയും മൂപ്പിച്ചെടുക്കുക.മിച്ചം
വരുന്ന എണ്ണയില്‍ അരച്ച ചേരുവകളും ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക.തക്കാളി മൂപ്പിച്ചതും,അരപ്പ്
മൂപ്പിച്ചതും ഒരു കുഴിഞ്ഞ പാത്രത്തില്‍ ഇടുക.സവാള മൂപ്പിച്ചതില്‍ മുക്കാല്‍ ഭാഗം ഇടുക.ഇറച്ചിയുമിട്ട് അല്പം
വെള്ളം ഒഴിച്ച് വേവിക്കുക.എണ്ണ തെളിയുമ്പോള്‍ വാങ്ങാം.ബാക്കിയുള്ള സവാളയും കറിവേപ്പിലയും മുകളില്‍
തൂവി ഉപയോഗിക്കാം.

No comments:

Post a Comment