Saturday, September 12, 2009

മട്ടന്‍ കുറുമ

മട്ടന്‍ കുറുമ

ചേരുവകള്‍
  1. ആട്ടിറച്ചി -അര കിലോ
  2. സവാള -3
  3. മല്ലിപ്പൊടി -1 ടേബിള്‍സ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. മസാലപ്പൊടി -ഒന്നര ടീസ്പൂണ്‍
  6. തേങ്ങ -അര കപ്പ്
  7. തൈര് -അര കപ്പ്
  8. പച്ചമുളക് -5
  9. ഇഞ്ചി -1 കഷണം
  10. വെളുത്തുള്ളി -4 അല്ലി
  11. കടുക് -ആവശ്യത്തിന്
  12. കറിവേപ്പില -3 കതിര്‍പ്പ്
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി നുറുക്കി കഴുകിയെടുക്കുക.തൈര് ഇറച്ചി കഷണങളില്‍ ഒഴിച്ച് ഇളക്കി വെയ്ക്കണം.പച്ചമുളക്,
വെളുത്തുള്ളി,ഇഞ്ചി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി ഇവ അരയ്ക്കുക.സവാള അരിഞ്ഞുവെയ്ക്കണം.തേങ്ങ മയത്തില്‍ അരച്ചുവെയ്ക്കണം. ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുകിടുക.കടുക് പൊട്ടുമ്പോള്‍
സവാളയിട്ട്‌ വഴറ്റുക.ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക ഇറച്ചി കഷണങളും പാകത്തിനുപ്പും
വെള്ളവും ചേര്‍ത്ത് അടച്ചുവെച്ചു വേവിക്കുക.പകുതി വെന്തു കഴുയുമ്പോള്‍ മസാലപ്പൊടി ചേര്‍ക്കണം.
വെന്തു കുറുകിവരുമ്പോള്‍ അരച്ച തേങ്ങയും കറിവേപ്പിലയും ചേര്‍ത്തിളക്കി മല്ലിയിലയും ഇട്ട് തിളച്ചു ത്തുടങ്ങുമ്പോള്‍ ഇറക്കി വെയ്ക്കണം.

No comments:

Post a Comment