Wednesday, September 9, 2009

മുരിങ്ങയില തോരന്‍

മുരിങ്ങയില തോരന്‍

ചേരുവകള്‍

1.മുരിങ്ങയില -2 കപ്പ്
2.സവാള -1
3.തേങ്ങ -അര മുറി
പച്ചമുളക് -5
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
4. വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

മുരിങ്ങയില വൃത്തിയാക്കുക.സവാള കൊത്തിയരിയുക.മൂന്നാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക് വറുത്ത്‌ അതില്‍ മുരിങ്ങയിലയും സവാള അരിഞ്ഞതും ഇട്ട് നടുക്ക് ചതച്ച ചേരുവകളും
വെച്ച് മൂടിവെച്ചു വേവിക്കുക.വെന്തശേഷം നന്നായി ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment