Wednesday, September 9, 2009

പയറിലതോരന്‍

പയറിലതോരന്‍

ചേരുവകള്‍

1.പയറിന്റെ തളിരില -5 കപ്പ്
2.തേങ്ങ -അര കപ്പ്
പച്ചമുളക് -3
വെളുത്തുള്ളി -3 അല്ലി
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
3. ഉപ്പ് -പാകത്തിന്
4. കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പയറില പൊടിയായി അരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക് താളിച്ച്‌
പയറിന്റെ ഇല അരിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി നടുവില്‍ ചതച്ചുവെച്ച ചേരുവകളും ഇട്ട് മൂടി വെച്ച്
വേവിക്കുക. വെന്തശേഷം നന്നായി ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment