Wednesday, September 9, 2009

പപ്പായത്തോരന്‍

പപ്പായത്തോരന്‍

ചേരുവകള്‍

1.പപ്പായ -അര മുറി
2.ഉഴുന്നുപ്പരിപ്പ് -100 ഗ്രാം
3.തേങ്ങ -1 കപ്പ്
കാന്താരിമുളക് -4
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
ജീരകം -കാല്‍ ടീസ്പൂണ്‍
4. ഉപ്പ് -പാകത്തിന്
5. എണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

പപ്പായ തൊലി ചെത്തി ചെറിയ കഷണങ്ങള്‍ ആക്കുക.മൂനാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക് തളിച്ച് അരിഞ്ഞുവെച്ച ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കുക.
നടുക്ക് അരച്ചു വെച്ച ചേരുവകളും വെച്ച് മൂടി വേവിക്കുക. വെന്തശേഷം ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment