Saturday, September 12, 2009

കരള്‍ ഉലര്‍ത്തിയത്

കരള്‍ ഉലര്‍ത്തിയത്

ചേരുവകള്‍

 1. കരള്‍ -250 ഗ്രാം
 2. കുരുമുളകുപൊടി -അര ടീസ്പൂണ്‍
 3. സവാള കഷണം -അര കപ്പ്
 4. ഉരുളകിഴങ്ങ് -അര കപ്പ്
 5. മുളകുപൊടി -അര ടീസ്പൂണ്‍
 6. മല്ലിപ്പൊടി -1 ടേബിള്‍സ്പൂണ്‍
 7. മൈദ -3 ടേബിള്‍സ്പൂണ്‍
 8. കാരറ്റ് ചുരണ്ടിയത് -അര കപ്പ്
 9. നാരങ്ങാനീര് -മുക്കാല്‍ ടീസ്പൂണ്‍
 10. ഉപ്പ് -പാകത്തിന്
 11. എണ്ണ -3 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കരള്‍ കഴുകിയെടുത്തശേഷം കഷണങ്ങള്‍ ആക്കുക.മൈദാമാവില്‍ കുരുമുളകുപൊടിയും അല്പം ഉപ്പും
ചേര്‍ത്ത് കഷണങ്ങളില്‍ പുരട്ടുക.ചീനച്ചട്ടിയില്‍ പകുതി എണ്ണ ഒഴിച്ച് കരള്‍ മൂപ്പിച്ചെടുക്കുക.ബാക്കി എണ്ണയും
ഒഴിച്ച് സവാള കഷണങ്ങള്‍ വഴറ്റുക.ഗ്രേറ്ററില്‍ ചുരണ്ടിയെടുത്ത ഉരുളകിഴങ്ങും കാരറ്റും ഇട്ട് വഴറ്റിയശേഷം
കരളും ചെറുനാരങ്ങാനീരും അര കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് ചെറു തീയില്‍ അടച്ചുവെച്ചു വേവിക്കുക.
പിന്നിട് നന്നായി ഉലര്‍ത്തിയെടുത്തു ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment