Saturday, September 12, 2009

ഇന്‍സ്‌റ്റന്റെ സോയ ചിക്കന്‍

ഇന്‍സ്‌റ്റന്റെ സോയ ചിക്കന്‍

ചേരുവകള്‍

ചിക്കന്‍ 2 ഇഞ്ച് വലിപ്പത്തില്‍
കഷണങ്ങള്‍ ആക്കിയത് -അര കിലോ
മുളകുപൊടി -2 ടീസ്പൂണ്‍
പച്ചമുളക് -4 എണ്ണം അരിഞ്ഞത്‌
സോയസോസ് - 2 ടേബിള്‍സ്പൂണ്‍
ടോമാറ്റൊസോസ് -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്‌ -2 ടീസ്പൂണ്‍
സവാള അരിഞ്ഞത്‌ -കാല്‍ കപ്പ്
എണ്ണ -1 ടേബിള്‍സ്പൂണ്‍
മല്ലിയില (അലങ്കരിക്കാന്‍) -2 തണ്ട്
ഉപ്പ് -പാകത്തിന്
പഞ്ചസാര -ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ എല്ലാം ഒട്ടും വെള്ളം ചേര്‍ക്കാതെ യോജിപ്പിക്കുക.ഒരു നോണ്‍സ്റ്റിക്ക് പാത്രത്തിലാക്കി ചെറിയ
തീയില്‍ വേവിച്ച് ചാറു വറ്റിച്ചെടുക്കുക.ഇടയ്ക്കിടയ്ക്ക് പാത്രം തുറന്ന് ഇളക്കിക്കൊണ്ടിരിയ്ക്കണം.മല്ലിയില
അറിഞ്ഞത് വിതറി വിളമ്പുക.

No comments:

Post a Comment